അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്.പി ടി തോമസി ന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രിയ പ്പെട്ട നേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരു മാണ് പി ടിയുടെ വീട്ടിലെത്തിയത്
കൊച്ചി : അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന് ജന്മനാടിന്റെ യാത്രാമൊഴി. മൃതദേഹം രാവി ലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. അതിന് പിന്നാലെ തൊടുപുഴ രാജീവ് ഭവനില്‍ എത്തിക്കും. അവിടത്തെ പൊതുദര്‍ശനത്തിനു ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുക.
പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് പി ടി യുടെ വീട്ടിലെത്തിയത്.ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേ ല്‍,പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ല റങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസി സിയിലാകും പൊതുദര്‍ശനം.
തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപ ചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി ക്കുന്ന മൃതദേഹത്തില്‍ പി ടി തോമ സിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. തുടര്‍ന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാന ത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.
കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരി ലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പി ടി തോമസ് മരണത്തിന് കീഴട ങ്ങുകയായിരുന്നു.41 വര്‍ഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോ ഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവര്‍ത്തകരും.
സംസ്‌കാര ചടങ്ങില്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ എന്ന ഗാനം
രവിപുരം ശ്മാശനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചട ങ്ങി ല്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്ക ണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്ക ണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ മരിക്കുന്ന തിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്ന തായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.