സൈബറാക്രമണത്തിന് പിന്നിലുള്ളവരെ ഏത് വിധേനയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും യൂണിയന്‍ വ്യക്തമാക്കി
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആര്‍ പ്രവീണയ്‌ക്കെതിരെ സൈബറാക്ര മണത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍. പ്രവീണ യ്‌ക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടമാണെന്നും, സ്ത്രീത്വ ത്തെ അപമാനിക്കുന്ന ഇത്തരം പ്രവണതകളെ മാധ്യമലോകം ഒന്നിച്ച് നിന്ന് തോല്‍പിക്കണമെന്നും കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പിറക്കി. സൈബറാക്രമണത്തിന് പിന്നിലുള്ളവരെ ഏത് വിധേ നയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും യൂണിയന്‍ വ്യക്തമാക്കി.
കെയുഡബ്ല്യുജെയുടെ പ്രസ്താവന
സഹപ്രവര്‍ത്തകരെ,
ഏഷ്യാനെറ്റ് ന്യൂസില്‍ ജോലിചെയ്യുന്ന നമ്മുടെ സഹപ്രവര്‍ത്തക പി ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടമാണ്. എല്ലാ അതിരുകളും കടന്നുള്ള ഈ ആക്രമണം കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് എതിര്‍ക്കേ ണ്ടതാണ്. തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ട്. പി ആര്‍ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്ര വണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരള പത്രപവര്‍ത്തക യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്.
ഈ സാഹചര്യത്തില്‍ ഇത്തരം സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നി ല്‍ കൊണ്ടുവരണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി യെയും ഡിജിപിയെയും നേരില്‍ കണ്ട് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരാതി നല്‍കും. വ്യക്തി സ്വാതന്ത്ര്യവും തൊഴില്‍ സ്വാതന്ത്ര്യ വും ഇല്ലാതാക്കി പ്രവീണയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏതറ്റം വരെ പോയും യൂണിയന്‍ ചെറുത്ത് തോല്പ്പിക്കും. പി ആര്‍ പ്രവീണയ്ക്ക് യൂണിയന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.