വാഷിങ്ടൻ : മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. 2026 ലോകകപ്പിലെ സഹ ആതിഥേയരായ രാജ്യങ്ങളുമായി തന്റെ ഭരണകൂടം തുടരുന്ന തർക്കം ടൂർണമെന്റിനെ ബാധിക്കുമെന്ന സൂചനകളെ ട്രംപ് തള്ളി.
യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഫുട്ബോൾ സംഘാടനത്തെ എങ്ങനെ ബാധിച്ചേക്കാമെന്ന് ചോദിച്ചപ്പോൾ ‘അത് കൂടുതൽ ആവേശകരമാക്കുമെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘‘പിരിമുറുക്കം ഒരു നല്ല കാര്യമാണ്. അത് കാര്യങ്ങൾ കൂടുതൽ ആവേശകരമാക്കുന്നു. ഫുട്ബോൾ സംഘാടനത്തിനു ഞങ്ങളൊരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കായിക പരിപാടി ആസൂത്രണം ചെയ്യുന്നതിനു ടാസ്‌ക് ഫോഴ്‌സ് സഹായിക്കും’’ – ട്രംപ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.