കോവിഡ് ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിപണിയില്‍ പിപിഇ കിറ്റ് ലഭ്യമാ കാതിരുന്ന സമയത്താണ് 1,500 രൂപക്ക് ഓര്‍ഡര്‍ നല്‍കിയത്. വില കുറഞ്ഞപ്പോള്‍ 30,000 കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കിയെന്നും ശൈലജ
കുവൈറ്റ് : കോവിഡ് ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു വിധ അഴിമതിയും നട ന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിപണിയില്‍ പിപിഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് ഓര്‍ഡര്‍ നല്‍കിയത്. വില കുറഞ്ഞപ്പോള്‍ 30,000 കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കിയെന്നും ശൈലജ പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സം സാരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയുടെ വിശദീകരണം.
ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തര സാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. കാര്യങ്ങള്‍ ലോകാ യുക്തയെ ബോധ്യപ്പെടുത്തുമെന്നും ശൈലജ പറഞ്ഞു. 50,000 കിറ്റിനായിരുന്നു ഓര്‍ഡര്‍ നല്‍കി ത്. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറ ഞ്ഞ വിലയ്ക്കാണെന്നും ശൈലജ വ്യക്തമാക്കി.
കോവിഡ് കിറ്റുകള്‍ മൂന്നിരട്ടി വിലക്ക് വാങ്ങിയെന്ന പരാതിയില്‍ കെ കെ ശൈലജക്ക് ലോകായുക്ത ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചി ട്ടു ള്ളത്. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍ പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെ ഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെ തിരെയാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദ വും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. വട്ടി യൂര്‍ക്കാ വില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.