Kerala

പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല : ഹൈക്കോടതി

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബ കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു

കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവി ടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പ രിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അ നിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീ യ പരിശോധനകള്‍ക്ക് ഉ ത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാ ത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു.

വിദേശത്ത് ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്‍ 2004ലാണ് വിവാഹിതനായത്. രണ്ടുതവണ ഭാര്യയെ വിദേ ശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ താമസിച്ചിരുന്നു. 2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യത യില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയ മുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിക്ക് ജീവനാംശം നല്‍കാതിരിക്കാനാണ് പിതൃത്വത്തില്‍ സംശയമുന്നയിക്കു ന്നതെന്നാണ് എതിര്‍കക്ഷി വാദിച്ചത്.

ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് കുടുംബ കോട തി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂര്‍ണമായും നിഷേധിക്കുന്നുമില്ല. സംശയംമാത്രമാണു ള്ളത് എന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.