നാലു മന്ത്രിസ്ഥാനത്തിലും ഡെപ്യൂട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, ചീഫ് വിപ്പ് പദവി വിട്ടുനല്‍കു ന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ലോക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും സത്യപ്രതിജ്ഞ.
നാലു മന്ത്രിസ്ഥാനത്തിലും ഡെപ്യൂട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, ചീഫ് വിപ്പ് പദവി വിട്ടുനല്‍കു ന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല.
മന്ത്രിസ്ഥാനങ്ങള്‍, സ്പീക്കര്‍ സ്ഥാനം തുടങ്ങിയ കാര്യത്തില്‍ ഇടതുമുന്നണി യോഗം ചേര്‍ന്നാവും അന്തിമ തീരുമാനം. ഇക്കുറി ഒരു സീറ്റില്‍ വിജയിച്ച ഐഎന്‍എല്ലും മന്ത്രിസ്ഥാനം ആവശ്യ പ്പെ ട്ടിട്ടുണ്ട്. മറ്റൊരു ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി രണ്ട് എംഎല്‍എ മാരും കരുനീക്കം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നല്‍കാനു ള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.
എ.കെ.ജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ സി.പി.ഐ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് കാനം രാജേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചു.
ആകെ 140 അംഗങ്ങളുള്ള സഭയില്‍ 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചത്. സ്വതന്ത്ര രടക്കം 67 പേര്‍ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയില്‍ നിന്ന് ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നിവരില്‍ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയി ച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.