Breaking News

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം ; പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നട ക്കും. ഉച്ചയോടെ ഗവര്‍ണറെ കാണും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തി. ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടു തല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാ ന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണ യുമുണ്ടാ കും.

സ്വതന്ത്രര്‍മാര്‍ ഉള്‍പ്പെടെ 67 സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. സി.പി.ഐ 17 സീറ്റിലും കേരള കോണ്‍ഗ്രസ് എം അഞ്ച് സീറ്റിലും വിജയിച്ചു.ജെഡിഎസ്,എന്‍സിപി എന്നീവര്‍ രണ്ട് സീറ്റിലും, എല്‍ജെഡി, കോണ്‍ഗ്രസ് എസ്,കേരള കോണ്‍ഗ്രസ് ബി,ജനാധിപത്യകേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍,ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു.

സിപിഎമ്മിലെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.നിരവധി പുതു മുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭ ആയിരിക്കും വരുന്നത്. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍ ,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രി സഭയി ലുണ്ടാ കും.എസി മൊയ്തീന് വീണ്ടും അവസരം നല്‍കാന്‍ ആലോചനയുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.