Breaking News

‘പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വിരുന്നില്‍’; വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്ന വിധി, മു ഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേപ്പട്ടി പരാ മര്‍ശം എന്നീ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കുറിപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസുമായി ബന്ധ പ്പെ ട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കി ലോകായുക്തയുടെ അസാധാരണ നടപടി. മു ഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ലോകായുക്ത പത്രക്കുറിപ്പി ല്‍ വിശദീകരണം നല്‍കി.

ലോകായുക്തയുടെ പരിഗണനയിലുള്ള വിവാദമായ കേസിലെ ആരോപണം മുഖ്യമന്ത്രിയും സഹമന്ത്രി മാരും ഉള്‍പ്പെടുന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണെന്നും മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ ദുരിതാ ശ്വാസ നിധിയില്‍ നിന്ന് പണം അപഹരിച്ചിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്ന വിധി, മുഖ്യമന്ത്രിയുടെ ഇ ഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേ പ്പട്ടി പരാമര്‍ശം എന്നീ കാര്യങ്ങള്‍ വിശദീക രിച്ചുകൊണ്ടാണ് കുറിപ്പ്. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട ര ണ്ടംഗ ബെഞ്ചിന്റെ വിധി വിശദീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് കുറിപ്പില്‍ പറയുന്നു. എന്തു കൊണ്ട് ഭിന്ന വിധി എന്നതില്‍ വിശദീകരണം ആവശ്യമില്ല. നേരത്തെയും ഭിന്ന വിധി വന്നപ്പോള്‍ അത് എന്തുകൊണ്ടെന്നു വിധിന്യായത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതു സംബന്ധിച്ച ആക്ഷേപത്തിലും കുറിപ്പില്‍ വിശദീകര ണമുണ്ട്. 1997 മെയ് 7ന് സുപ്രീം കോടതി ജഡ്ജിമാരുടെ യോഗം അംഗീകരിച്ച ‘Restatement of Values of Judicial Life’ ജഡ്ജിമാര്‍ക്കുവേണ്ടിയുള്ളതാണ് ; മുന്‍ ജഡ്ജിമാര്‍ക്കുവേണ്ടിയുള്ളതല്ല. മാത്രവുമല്ല, അതി ലെ പത്താം ഖണ്ഡികയില്‍ പറയുന്നത് ‘a judge shall not accept gifts or hospitality except from his family, close relations and friends’ എന്നാണ്.പ്രസ്തുത hospitality യില്‍ അഥവാ ആതിഥ്യ’ത്തില്‍ ഗവര്‍ണറുടെ യും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വി രു ന്നു സല്‍ക്കാരം ഉള്‍പ്പെടുകയില്ലെന്നു സാ മാന്യബോധമുള്ള വര്‍ക്കെല്ലാം അറിയാം.

അഭിഭാഷകര്‍, ബിസിനസ്സുകാര്‍, ഇടനിലക്കാര്‍, തുടങ്ങിയ സ്വകാര്യ വ്യക്തികളുടെയും, കമ്പനികളുടെ യും, വിദേശസര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും ആതിഥ്യം ജഡ്ജിമാര്‍ സ്വീകരിക്കരുത് എന്നാ ണ് ഉദ്ദേശിച്ചിട്ടുള്ളത്. ജഡ്ജിമാര്‍ പങ്കെടുത്തത് ഏതെങ്കിലും വ്യക്തി നടത്തിയ വിരുന്നില്‍ അല്ല. പിണ റായി വിജയന്റെ വിരുന്നില്‍ അല്ല, സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വിരുന്നിലാണ് പങ്കെടുത്തത്. വിരു ന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധി എന്ന ചിന്ത അധമമാണ്. സുപ്രീം കോടതിയിലേയും ഹൈക്കോട തിയിലെയും ജഡ്ജിമാര്‍ ഇത്തരത്തില്‍ വിരുന്നില്‍ പങ്കെടുക്കാറുണ്ടെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. പരാ തിക്കാരനെതിരെ പേപ്പട്ടി പരാമര്‍ശം നടത്തിയെന്നത് കുപ്രചാരണമാണ്. പരാതിക്കാരനും കൂട്ടാളികളും സാമൂഹ്യ മാധ്യമങ്ങളിലടക്കം ജഡ്ജിമാരെ അവഹേളിച്ചെന്നും കുറിപ്പില്‍ പറയുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.