പാലക്കാട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവ ര്ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തി ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്ത് നല്കി.പരാതിയുണ്ടെങ്കില്‍ പൊലീസില്‍ ഏല് പ്പിക്കുമെന്നും ഷാഫി പറമ്പില്‍
തൃശൂര്‍: പാലക്കാട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവര് ത്തക യെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്ത് നല് കി. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണ്. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിന് നല്കിയ പരാതിയി ലും പീഡന പരാമര്‍ശമില്ല. അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്,പീഡന പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കി. ആ പെണ്‍കുട്ടിയോട് ഞാന്‍ സംസാരിച്ചില്ല. അങ്ങനെ ഒരു സംശയം ഉണ്ടാകരുത്. പെ ണ്‍കുട്ടിക്ക് ഏത് നിമിഷവും പരാതി നല്‍കാം. എല്ലാ നിയമ സഹായവും മാനസിക പിന്തുണയും നല് കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. യൂത്ത് കോണ്‍ഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കുന്നത് ആരെന്ന് നോക്കണം’-ഷാഫി പറഞ്ഞു.
മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്ന കത്തിന് പുറകില്‍ സംഘടനയ്ക്ക് അകത്തുള്ള ആര്‍ക്കെ ങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രണ്ട് സെക്രട്ടറി മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായരെ സംഘടന യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിവേകിനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നി ന്ന് സസ്പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി പുഷ്പലത അറിയിച്ച ത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.