Breaking News

‘പിടിവിട്ട്’ പച്ചക്കറി; പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ; കേരളത്തിലും വിലക്കയറ്റം രൂക്ഷം.

ഡൽഹി : ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി. ഫലത്തിൽ ബാങ്ക് വായ്പയുടെ പലിശനിരക്കും തിരിച്ചടവ് ബാധ്യതയും (ഇഎംഐ) നിലവിലെ ഉയർന്ന നിരക്കിൽത്തന്നെ തുടരും. റീട്ടെയിൽ പണപ്പെരുപ്പം (CPI Inflation/Retail Inflation) 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എങ്കിലും 2 ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് 6 ശതമാനം കവിയുന്നത്. ജൂലൈയിൽ 3.60%, ഓഗസ്റ്റിൽ 3.65%, സെപ്റ്റംബറിൽ 5.49% എന്നിങ്ങനെയായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും.
ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 5.87ൽ നിന്ന് കഴിഞ്ഞമാസം 6.68 ശതമാനത്തിലെത്തിയെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. ഗ്രാമങ്ങളിലാണ് പണപ്പെരുപ്പം കൂടുതൽ. നഗരമേഖലകളിലെ പണപ്പെരുപ്പം 5.05 ശതമാനത്തിൽ നിന്നുയർന്ന് 5.62 ശതമാനമായി.
വലച്ചത് ഭക്ഷ്യവിലപ്പെരുപ്പം
ഭക്ഷ്യവിലപ്പെരുപ്പം അഥവാ ഫുഡ് പ്രൈസ് ഇൻഫ്ലേഷൻ (CFPI) നിയന്ത്രണാതീതമായി കുതിക്കുന്നതാണ് വൻ തിരിച്ചടി. ഉള്ളി, തക്കാളി എന്നിവയുടെ വില രാജ്യത്തു പലയിടത്തും ഇരട്ടിയിലേറെയാണ് കൂടിയത്. ജൂലൈയിൽ 5.42%, ഓഗസ്റ്റിൽ 5.66%, സെപ്റ്റംബറിൽ 9.24% എന്നിങ്ങനെയായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞമാസം ഇരച്ചുകയറിയത് 10.87 ശതമാനത്തിലേക്ക്. പയർവർഗങ്ങൾ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വില കുറഞ്ഞെങ്കിലും പച്ചക്കറിവില കൂടിയത് വൻ തിരിച്ചടിയായി. കഴിഞ്ഞമാസം വൈദ്യുതി, ഭവനവില പണപ്പെരുപ്പവും കൂടിയിട്ടുണ്ട്.
കേരളത്തിലും വിലക്കയറ്റം രൂക്ഷം
കേരളത്തിലും വിലക്കയറ്റം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ. സെപ്റ്റംബറിൽ 5.52 ശതമാനമായിരുന്ന കേരളത്തിന്റെ റീട്ടെയിൽ പണപ്പെരുപ്പം കഴിഞ്ഞമാസം ദേശീയ ശരാശരിയെയും കടത്തിവെട്ടി 6.47 ശതമാനത്തിലെത്തി. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 5.92ൽ നിന്ന് 6.98 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.81ൽ നിന്ന് 5.37 ശതമാനത്തിലേക്കും കുതിച്ചുകയറി. ഛത്തീസ്ഗഡ് ആണ് പണപ്പെരുപ്പനിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനം –8.84%. ബിഹാർ (7.83%), ഒഡീഷ (7.51%), ഉത്തർപ്രദേശ് (7.36%), മധ്യപ്രദേശ് (7.03%), ഹരിയാന (6.76%) എന്നിവയാണ് കേരളത്തിനു മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ദക്ഷിണേന്ത്യയിൽ പണപ്പെരുപ്പനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. 6.32% രേഖപ്പെടുത്തിയ തമിഴ്നാടാണ് തൊട്ടടുത്ത്. ആന്ധ്രയിൽ 6.17%, കർണാടകയിൽ 5.91%, തെലങ്കാനയിൽ 5.50% എന്നിങ്ങനെയാണ് നിരക്ക്.
പലിശ കുറയാൻ കാത്തിരിപ്പു നീളും
പ്രധാനമായും റീട്ടെയിൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം ഉയർന്ന തലത്തിൽ തുടർന്നതിനാൽ 2023 ഫെബ്രുവരി മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ വരെ നടന്ന യോഗങ്ങളിലൊന്നും പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയായിരുന്നെങ്കിലും എംപിസി പലിശ കുറച്ചില്ല. ഭക്ഷ്യവിലപ്പെരുപ്പം 5 ശതമാനത്തിന് മുകളിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിലവിൽ ഭക്ഷ്യവിലപ്പെരുപ്പം 11 ശതമാനത്തിനടുത്ത് എത്തിയെന്നിരിക്കെ, അടുത്തയോഗത്തിലും എംപിസി പലിശയിൽ തൊടാനിടയില്ല. ഡിസംബറിലാണ് അടുത്ത യോഗം. വരുംമാസങ്ങളിലെ പണപ്പെരുപ്പ, ഭക്ഷ്യവിലപ്പെരുപ്പ കണക്കുകൾ കൂടി വിലയിരുത്തി ഫെബ്രുവരിയിലെ യോഗത്തിലേ എംപിസി പലിശനിരക്കുകൾക്കു മാറ്റംവരുത്താനിടയുള്ളൂ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.