ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി
കൊച്ചി: പാസ്പോര്‍ട്ട് ഇല്ലാതെയാണ് മോന്‍സണ്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെ ന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.പണമിടപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോന്‍സണെ മൂന്നുദിവ സം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും.
തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലില്‍ മോന്‍ സണ്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ നല്‍കിയ ഫോണ്‍രേഖ മോന്‍സണിന്റേത് തന്നൊയണോ എ ന്ന് സ്ഥിരീകരിക്കാന്‍ ശബ്ദപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദശേഖരണം നടത്തുന്നത്. മോന്‍സണ്‍ പലരില്‍ നിന്നായി പ ണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. അതില്‍ പണം വേണമെന്ന് മോന്‍സണ്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍ സംഭാഷണം മോന്‍സന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദസാംപിളുകള്‍ പരിശോധിക്കുന്നത്.
മോന്‍സണ്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. എന്നാല്‍ നാല് കോടിയു ടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാ ഞ്ചിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗ ണ്ട് പരിശോധനയില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താന്‍ വാങ്ങിയിട്ടുണ്ടെന്നും മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
മോന്‍സന്‍ വാങ്ങിയതിലേറെയും പണമായാണ്.സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. ഇവരുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധി ക്കും. മോന്‍സന്റെ സഹായികളുടേയും അം ഗരക്ഷകരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് തങ്ങള്‍ക്ക് അറി വില്ലെന്നും മോന്‍സണ്‍ തട്ടിപ്പ്കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവര്‍ മൊഴി നല്‍കി യത്. ദിവസ കൂലിയ്ക്കാണ് അംഗരക്ഷകരെ നിയമിച്ചിരുന്നത്. തോക്കുധാരികളായ 12ഓളം അംഗര ക്ഷകര്‍ മോന്‍സനൊപ്പം ഉണ്ടായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.