മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം.
തിരുവനന്തപുരം: മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാ നില്ല, തിരച്ചില്‍ തുടരുന്നു. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം. നെടുമങ്ങാട് പുളിഞ്ചിയിലെ ന സ്രിയ (8)ആണ് മരിച്ചത്. ഷാനിമ (35)യ്ക്കായി തിരച്ചില്‍ തുടരുന്നു.
നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമറുള്‍ ഫാറൂക്ക്, ആയിഷ, സുനൈന, ഹാ ജിയ, ഇര്‍ഫാന്‍, ഷാനിമ, ഐറൂസ് (6), നസ്രിയ എന്നിവരാണ് മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസത്തി ലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ചെക്‌പോസ്റ്റില്‍നിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറങ്ങി. ഈ സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ എല്ലാവരും ഒഴുകിപ്പോകുകയായിരുന്നു.
ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറിന്റെ പലയിടങ്ങളിലായി തങ്ങിക്കിടന്ന മറ്റ് ഏഴു പേരെയും നാട്ടു കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തി ച്ചു. ഷാനിമയെയും നസ്രിയയെയും രക്ഷിക്കാനായില്ല. ഏറെ തിരച്ചിലുകള്‍ക്കുശേഷം നസ്രിയയെ ക ണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും മരിച്ചിരുന്നു. ഷാനിമയ്ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ ബന്ധുവായ ഐറൂസ് (6) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ഏഴുപേര്‍ പാലോട് ഗവ. ആശുപത്രിയിലുമാണ്. തഹസില്‍ദാരുടെയും ഡി കെ മുരളി എംഎല്‍എയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.