പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്
കൊച്ചി : മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സ് പ്രോസി ക്യൂഷന്‍ അനുമതി തേടി. കേസില്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറി യിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തും.
2016 ഒക്ടോബര്‍ 16നാണ് 640 മീറ്റര്‍ നീളമുള്ള പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ പാലത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മെയ് 1ന് പാലം അടച്ചു. 2020 ഫെബ്രുവരിയില്‍ പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പാലാരിവട്ടം പാലം പൊളിച്ച് കളയാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.
2020 സെപ്റ്റംബര്‍ 28ന് പാലം പൊളിച്ചു. പിന്നീട് പുതുക്കി പണിത പാലം 2021 മാര്‍ച്ച് 7ന് ഗതാഗത ത്തിനായി തുറന്നു നല്‍കി. അതിനിടെ പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാവുകയും ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.