News

പാലാരിവട്ടം പുതിയ പാലം എട്ട് മാസത്തിനകം : മേല്‍നോട്ടം ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച്‌ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മേല്‍നോട്ടമേറ്റെടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എട്ട് മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ ഏ​താ​ണ്ട് 18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ ന​ഗ്ന​മാ​യ അ​ഴി​മ​തി​യാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. തെ​റ്റു​ചെ​യ്ത​വ​രെ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍​ക്കൊ​ണ്ടു​വ​രും. അ​ഴി​മ​തി ന​ട​ത്തി​യ ആ​രും ര​ക്ഷ​പെ​ടി​ല്ല. ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​രെ​ക്കൊ​ണ്ട് ക​ണ​ക്ക് പ​റ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ലം പൊ​ളി​ച്ചു​പ​ണി​യ​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​ക​രി​ച്ചി​രു​ന്നു. പാ​ലം പൊ​ളി​ക്കു​ന്ന​തി​നു​മു​ന്‍​പ് ഭാര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളിലാണ് പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന്‍ കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്കായി ഇ ശ്രീധരനെയും മദ്രാസ് ഐഐടിയെയുമാണ് ചുമതലപ്പെടുത്തിയത്. പാലത്തിന് ബലക്ഷയമുണ്ടെന്നും കേവല പുനരുദ്ധാരണംകൊണ്ട് പാലത്തെ ശക്തിപ്പെടുത്താനാകില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്.

ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പാലത്തിന്റെ പൊളിച്ചുപണി ചുമതവല അദ്ദേഹത്തെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ നിര്‍ദ്ദേശമായ ഭാരപരിശോധന ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലം

നിർമ്മാണത്തിലെ  അഴിമതിക്കേസു വിജിലൻസ് അന്നെഷിക്കുകയാണ്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു അടക്കമുള്ളവരാണ് പ്രതികൾ
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.