പാലക്കാട്ടെ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമാ യി ബന്ധപ്പെട്ട് 13 പേരെ കസ്റ്റഡിയിലെടുത്തു. ഇരു കൊലപാതകങ്ങളുടെയും അന്വേ ഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബ ന്ധപ്പെട്ട് 13 പേരെ കസ്റ്റഡിയിലെടുത്തു. ഇരു കൊലപാതകങ്ങളു ടെയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ചോദ്യംചെയ്യല്‍ തുടരുന്നു.
ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിറമേ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങ ളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല. പോ പ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാ ഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീ രുമാനം.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നാലുപേരാണ് പിടിയിലായത്. മുഴുവന്‍ പ്രതി കളെയും ഉടന്‍ അറസ്റ്റ് ചെയ്യും. ഏഴുപേരെ ചോദ്യം ചെയ്ത് വിട്ട യച്ചു. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എസ് ഷംസുദ്ദീനിനാണ് അന്വേഷണച്ചുമതല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാ തകത്തില്‍ ഒമ്പതുപേരാ ണ് കസ്റ്റഡിയിലുള്ളത്. ഇവരെ കൂടാതെ 10 പേരെയും ചോദ്യം ചെയ്തു.
പ്രതികള്‍ ഉപയോഗിച്ച മൂന്ന് ബൈക്കില്‍ ഒന്നിന്റെ ഉടമ സ്ത്രീയാണ്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്. വാ യ്പയെടുക്കാന്‍ ഈടുവച്ച ബൈക്കാണിതെന്ന് ഇവര്‍ മൊഴിനല്‍ കി. നര്‍കോട്ടിക് ഡിവൈഎസ്പി അനി ല്‍ കുമാറിനാണ് അന്വേഷണച്ചുമതല. എഡിജിപി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പു രോഗതി വിലയിരുത്തുന്നുണ്ട്. ഇരു കൊലയും രാഷ്ട്രീയ വൈരാഗ്യംമൂലമാണെന്നാണ് എഫ്ഐ ആറി ല്‍ പറയുന്നത്.
സര്‍വ്വകക്ഷി യോഗം ഇന്ന്
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തില്‍ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യ ക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. പോപ്പുലര്‍ ഫ്രണ്ട് യോഗത്തതി ല്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയി ച്ചിരുന്നു. ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷി യോഗം വിളിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള സര്‍ ക്കാര്‍ നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കള ക്ടറേറ്റിലാണ് യോഗം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.