തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റിൻറ്റെ 12 ആമത് വാർഷികാഘോഷം തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീത സഭയുമൊരുമിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച്ച നടക്കും. 14 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷം രാവിലെ 7 മണിക്ക് കണ്ണൻകുളങ്ങര ശ്രീ ബാലവിനായക ക്ഷേത്രം, അനോന്യം നാലുകെട്ട് ഹാളിൽ വച്ച് ബാലവിനായക ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തോട്ടക്കാട്ട് ശ്രീകുമാരൻ ഓതിക്കൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന 12 മണിക്കൂർ തുടർച്ചയായ സംഗീത കച്ചേരികൾ ആരംഭിക്കും. രാവിലെ 10.30 മുതൽ ഏഷ്യ, അമേരിക്ക, കാനഡ, ഗൾഫ്, യൂറോപ്പ് തുടങ്ങി 10 ഓളം രാജ്യങ്ങൾ സംഗീത കച്ചേരികൾക്ക് വേദികളാകും.
വൈകീട്ട് 5 മണിമുതൽ തൃപ്പൂണിത്തുറ N M ഫുഡ് വേൾഡ് ഹാളിൽ തുടർന്നുള്ള കച്ചേരികളും, തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാര വിതരണവും, പൊതുസമ്മേളനവും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷിൻറെ അധ്യക്ഷതയിൽ നടക്കും. മുഖ്യാതിഥി തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ പ്രൊഫ. പി ആർ കുമാര കേരള വർമ്മ, പ്രൊഫ. വൈക്കം വേണുഗോപാൽ, ശ്രീ ഇ.പി ശ്രീകുമാർ എന്നിവർക്ക് നൽകും.
ശ്രീ പൂർണ്ണത്രയീശ സംഗീത സഭ പ്രസിഡണ്ട് ശ്രീ എം വി സുനിൽ, കൊച്ചി ക്ഷത്രിയ സമാജം പ്രസിഡണ്ട് ശ്രീ എം. ആർ ഗിരീഷ് വർമ്മ, തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ ശ്രീ ത്യപ്പൂണിത്തുറ രാധാകൃഷ്ണൻ, NAFCUB ഡയറക്ടർ അഡ്വക്കേറ്റ് കെ ജയവർമ്മ, ട്രസ്റ്റ് ഇൻറ്റർനാഷണൽ ചേമ്പർ വൈസ് ചെയർമാൻ ശ്രീ കെ പി രാജ് മോഹൻ വർമ്മ, ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി പി കെ ഉഷാദേവി, പ്രസിഡണ്ട് ശ്രീമതി ശ്രീദേവി വർമ്മ, ജനറൽ കൺവീനർ ശ്രീ സഞ്ജയ് വർമ്മ എന്നിവർ പൊതു സമ്മേളനത്തിൽ പ്രസംഗിക്കും.
തുടർന്ന് 7 മുതൽ മദ്രാസ് DR. കശ്യപ് മഹേഷിൻറെ പ്രധാന സംഗീത സദസ്സും ഉണ്ടാകുമെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ ശ്രീ പി. കെ സജിത്കുമാറും, ട്രസ്റ്റ് സംഗീത വിഭാഗമായ ഇൻറ്റർനാഷണൽ ചേമ്പർ വൈസ് ചെയർമാൻ ശ്രീ കെ പി രാജ് മോഹൻ വർമ്മയും, സംഗീത സഭ പ്രസിഡണ്ട് ശ്രീ സുനിൽ എം. വി എന്നിവർ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.