Breaking News

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി, മന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാരുടെ ഭരണം ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തു കയാണെന്ന് രൂ ക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലക ളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്ര തിപക്ഷ നേതാവ് 

കൊച്ചി : സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തുകയാ ണെന്ന് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരു ന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയി ട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. മാനദണ്ഡ ങ്ങളില്‍ മാറ്റം വരുത്തിയത് സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാനാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ നിരീക്ഷണത്തില്‍ പോവാ ത്തത് എന്തുകൊണ്ടാണെന്ന് സതീശന്‍ ചോദിച്ചു. ജില്ലാ സമ്മേളനത്തില്‍ നിന്ന് കോവിഡ് ബാ ധിച്ച നേതാക്കന്‍മാര്‍ മറ്റു ജില്ലകളില്‍ പോയി കോവിഡ് പരത്തുകയാണ്. അഞ്ചുപേര്‍ കൂടി യതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണിത്. സിപിഎമ്മിനും സാ ധാരണക്കാര്‍ക്കും വ്യത്യസ്ത മാനദണ്ഡമാണ് കോവിഡിന്റെ കാര്യത്തിലുള്ളതെന്നും സതീശന്‍ പറഞ്ഞു.

എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ആരോഗ്യ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെ ന്നും മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണനിശ്ചലമാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയി ലെ ഗുരുതരാവസ്ഥ മനസ്സിലാക്കി കാസര്‍കോട് കലക്ടര്‍ ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധി ച്ചുകൊണ്ട് ഉത്തരവ് ഇറക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കകം കലക്ടറെക്കൊണ്ട് ആ ഉത്തരവ് സിപിഎം പി ന്‍വലിപ്പിച്ചു. ജില്ലകളില്‍ തോന്നുന്ന മാനദണ്ഡങ്ങള്‍ വെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ജന ങ്ങളെ പരിഹസിക്കലാണ്. കോവിഡ് രോഗബാധ ഇത്രമാത്രം ഉണ്ടാക്കുന്നതിന് പ്രധാനകാരണമായി സിപി എം സമ്മേളനങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ഏകെജി സെന്ററില്‍

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപി ആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി,സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.