ദത്ത് വിവാദത്തില്‍ അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും മൊഴി ശിശുവികസന ഡയറക്ടര്‍ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും മൊഴി ശിശുവിക സന ഡയറക്ടര്‍ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. കുട്ടിയെ നഷ്ടമായത് മുതലു ള്ള വിവരങ്ങള്‍ വിശദമായി പറഞ്ഞെന്നും ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ല്യൂസിയ്ക്കും എതിരായ തെളി വുകള്‍ ഹാജരാക്കിയെന്നും അനുപമ പറഞ്ഞു.
ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരേയും സി.ഡബ്ല്യു.സി മുന്‍ ജീവനക്കാരന്‍ ശശിധരന്‍ നായര്‍ക്കെതി രേയും മൊഴി നല്‍കിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെയാണ് കുട്ടിയെ സി.ഡബ്ല്യുസിയിലെത്തിച്ചതെന്ന് ഇരുവര്‍ക്കുമറിയാമായിരുന്നു. ഇത് മറച്ചുവെച്ചാണ് കുട്ടിയെ ദത്ത് നല്‍കിയത്. ഇവരുടെ മൊഴി രേഖ പ്പെടുത്തണമെന്നും പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ വ്യക്ത മാക്കി.
ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരനാണ് ശശിധരന്‍. കുഞ്ഞിനെ കടത്താന്‍ കൂട്ടുനിന്നവര്‍ തന്നെ അന്വേഷിക്കുന്നതില്‍ വിശ്വാസമില്ല. സംസ്ഥാ ന തലത്തില്‍ വനിതാ നേതാവുള്‍പ്പെ ടെ അന്വേഷണം നടത്തണം. ശശിധരന് ഈ കാര്യങ്ങള്‍ കൃത്യമായി അറിയാമായിരുന്നുവെന്നും അനുപ മ പറഞ്ഞു.
അതിനിടെ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെ സിപിഎം നടപടിയെടുത്തിട്ടുണ്ട്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ജയചന്ദ്രനെ നീക്കി. കൂടാ തെ പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടെന്ന തീരുമാനവും എടുത്തു. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനു പമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നുമാണ് ജയചന്ദ്രന്റെ വാദം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.