സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണ മെ ന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
തിരുവനന്തപുരം: സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ഹഫീസിനോട് അഭ്യര്‍ഥി ക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍,സ്‌പൈസസ് ബോര്‍ ഡ് എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയില്‍ പറയുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ ഇഷ്ടമല്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു.
എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, ശബ്ദരേഖയില്‍ പറയുന്നു
”എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം ജോണി നെല്ലൂര്‍ നിഷേധിച്ചു. 54 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഉള്ള ആളാണ് ഞാന്‍.യുഡിഎഫില്‍ നിന്നുകൊണ്ട് മൂന്ന് പ്രാവ ശ്യം എംഎല്‍എയായി. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യുഡി എഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടി ച്ചെടുത്ത വാര്‍ത്തയാണ് പ്രച രിക്കുന്നത്’- ജോണി നെല്ലൂര്‍ പ്രതികരിച്ചു.
ഫോണില്‍ വിളിച്ചെന്ന് പറയുന്ന ആളെ തനിക്കറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി അത് ശരിയാണെന്ന് പറഞ്ഞാല്‍ പോലും അങ്ങനെ ഒരാളുമായി സംസാരിക്കേണ്ടതിന്റെ ഗതി കേട് തനിക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.