Kerala

പാടാത്ത യേശുദാസന്‍ പ്രകാശനം ചെയ്തു

കാർട്ടൂണിസ്റ്റ് സുധീർനാഥ് എഴുതിയ ‘പാടാത്ത യേശുദാസൻ ‘ പുസ്തകത്തിൻ്റെ പ്രകാശനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
നിർവ്വഹിക്കുന്നു.

ന്യൂഡൽഹി:
ഒരു കാലത്ത് കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ കലാരചനയുടെ തട്ടകമായിരുന്ന ദൽഹിയിൽ അദ്ദേഹത്തിൻ്റെ ജീവിതകഥയുടെ പ്രകാശനം. യേശുദാസൻ്റെയും അദ്ദേഹത്തിൻ്റെ ഗുരുവായ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും ഓർമകൾ നിറഞ്ഞു നിന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകിയാണ് പാടാത്ത യേശുദാസൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. ജോൺ ബ്രിട്ടാസ് എം പി, വേണു രാജാമണി, യേശുദാസൻ്റെ മകൻ സാനു യേശുദാസൻ, ഫാ.സേവ്യർ വടക്കേക്കര, ബാബു പണിക്കർ, സുധീർനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യേശുദാസൻ്റെ ജീവിതത്തിലെ കാർട്ടൂണും മാധ്യമ പ്രവർത്തനവും, സിനിമയും സൗഹൃദവും നിറഞ്ഞ മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്.ഓര്‍മ്മ വെച്ച കാലം മുതല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ അടുത്തറിയുന്ന ശിഷ്യനും ഗ്രന്ഥകര്‍ത്താവുമായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് ഓര്‍മ്മകളിലൂടെയും, പലരുമായും നടത്തിയ സംഭാഷണങ്ങളിലൂടെയും യേശുദാസന്‍റെ ജീവിതകഥ വായനക്കാരോട് പങ്കിടുകയാണ്.
തോമസ് ജേക്കബ് അവതാരികയെഴുതിയ പുസ്തകത്തിന് കവർ ചെയ്തത്
വിനോദ് മാന്‍ഗോയിസ് ആണ്.
മീഡിയ ഹൗസ് ആണ് പ്രസാധകർ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.