Breaking News

‘പാക് അധീന കശ്മീരില്‍ നിന്നും പുറത്ത് പോയിട്ട് ന്യായം പറയുക,പാകിസ്ഥാന്റേത് ഭീകരരെ പിന്തുണച്ച ചരിത്രം’;ഇമ്രാന് ഇന്ത്യയുടെ മറുപടി

ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകി സ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് യുഎന്നില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച ഇമ്രാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ യുഎന്‍ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബൈ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ യുഎന്‍ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബൈ. ഭീകരര്‍ക്ക് അഭയം നല്‍കുകയും സ ഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്ഥാനുണ്ടെ ന്ന് സ്നേഹ ദുബെ പറഞ്ഞു. ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താ ന്‍ ഇതാദ്യമായിട്ടല്ല പാകി സ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് യുഎന്നില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച ഇമ്രാന് മറു പടി നല്‍കുകയായിരുന്നു സ്‌നേഹ.

പാകിസ്ഥാന്‍ ഭീകരതയുടെ വിളനിലമാണ്. ഭീകരവാദികള്‍ക്ക് പിന്തുണയും പരിശീലനവും സാമ്പ ത്തിക സഹായവും ആയുധങ്ങളും നല്‍കുന്ന രാജ്യമായി ആഗോളതലത്തില്‍ തന്നെ ദുഷ്‌പേര് നേ ടിയ രാജ്യമാണ് പാകിസ്ഥാന്‍. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവന്‍ ഭാഗങ്ങളും ഇന്ത്യയു ടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരി ക്കുന്ന പ്രദേശങ്ങള്‍ അടിയന്തിരമായി വിട്ട് തന്നിട്ട് പാകിസ്ഥാന്‍ മടങ്ങി പോകണം- സ്‌നേഹ പറ ഞ്ഞു.

ലോക വേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനു മുമ്പ് പാകിസ്ഥാന്‍ ആത്മപരിശോധന നട ത്തണമെന്നും സ്നേഹ ആവശ്യപ്പെട്ടു.ജമ്മു കശ്മീര്‍, ലഡാക് മേഖലകളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യുമെന്നും സ്നേഹ ദുബെ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗങ്ങള്‍ പാകിസ്ഥാനാണ് അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്നത്. അത് ഉടന്‍ തന്നെ ഒഴിയണമെന്നും സ്നേഹ ദു ബെ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല ഒരു പാകിസ്ഥാന്‍ നേതാവ് യുഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റ പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്ന് കാര്യം ഇമ്രാന്‍ മറക്കുന്നു. സ്‌നേഹ ദുബെ പരിഹസിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.