ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നത്. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കി
ലഖ്നൗ:പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ ക്കാര്‍. ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കാ യാണ് സര്‍ക്കാര്‍ പ്രത്യേക ആംബുല ന്‍സ് സര്‍വീസ് ഒരുക്കുന്നത്.515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കി.
പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നു ഉത്തര്‍പ്രദേശ് ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കു മെന്നും മന്ത്രി വ്യ ക്തമാക്കി.
ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലഖ്നൗവില്‍ പ്രത്യേക കോള്‍ സെന്റര്‍ ആരംഭിക്കും.സേവനം ആവ ശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് പശുക്കളുടെ അടു ത്തെത്തും.ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലന്‍സിലുണ്ടാകും.
ഡിസംബറോടെ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മഥുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.