പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്
ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു.
പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും ഖത്തര്‍ നാഷണല്‍ ബാങ്ക് അറിയിച്ചു. ക്യൂ.എന്‍.ബി, ദോഹ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ ശാഖകള്‍, എ.ടി.എമ്മുകളിലെ ഡെപ്പോസിറ്റ് മെഷീന്‍ തുടങ്ങിയവ വഴി നോട്ടുകള്‍ മാറാം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. ഒരു റിയാല്‍ മുതല്‍ അഞ്ഞൂറ് വരെയുള്ള മുഴുവന്‍ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീ സ് കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.