തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടു ത്തത്. പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ ആചാരലംഘനത്തിനാണ് കേസ്
പത്തനംതിട്ട:ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ കേസെടു ത്തു.പള്ളിയോട സേവാസംഘം നല്‍കിയ പരാതി യിലാണ് കേസ്. തൃശൂര്‍ ചാലക്കുടി സ്വദേശി നിമി ഷ ബിജോയ്‌ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടുത്തത്.ആചാരലംഘനം ആരോപിച്ച് ബി ജെപിയും പരാതി നല്‍കിയിരുന്നു.
പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ ങ്ങളി ല്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളി യോടത്തില്‍ നടി ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണത്തിനു മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. വ്രതശു ദ്ധിയോടു കൂടി മാത്രമാണ് പള്ളിയോട ത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നി മിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.
പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെ പോ ലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളി യോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുര യിലോ കയറാന്‍ പാടില്ലെന്നാണ് രീതിയെന്നും ഇവര്‍ പറയുന്നു.
ദൈവസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ തുഴച്ചില്‍കാര്‍ പോലും പള്ളിയോടങ്ങളില്‍ നോ മ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. പ ള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന മാലിപ്പുരകളില്‍ ശുദ്ധ വൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറാറില്ലെന്നും സേവാസംഘം ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ നടി മാപ്പുപറഞ്ഞിരുന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങള്‍ എന്നറിയപ്പെ ടുന്ന ത്. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.