വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളി ല്‍ പ്രതി ഷേധിക്കരുതെന്ന് ഇകെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രതി ഷേധം അപകടം ചെയ്യുമെന്നും പള്ളികളുടെ പവിത്രതയ്ക്ക് യോജിക്കാ ത്ത കാര്യങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്:വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളി കളില്‍ പ്രതിഷേധിക്കരുതെന്ന് ഇകെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളി കളിലെ പ്രതിഷേധം അപകടം ചെയ്യുമെന്നും പള്ളികളുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടി ല്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളി ആദരിക്കപ്പെടേണ്ട സ്ഥലമാണ്.മതത്തിന്റെ അടയാളമാണ് പള്ളി.പള്ളിയെ മലീമസമാക്കുന്ന, പവി ത്രത കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല. സമസ്ത ഇതുവരെ ഒരു പ്രതിഷേധം ആലോചിച്ചി ട്ടില്ല. എല്ലാ കാര്യങ്ങളും പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ ആവില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്ത്ക്കി.
പ്രതിഷേധത്തിന്റെ പേരില്‍ പലരും പള്ളിയില്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്.മുജാഹിദ്,ജമാഅത്ത് ഇസ്ലാമി ആശയക്കാരുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ പള്ളിയിലെ പ്രതിഷേധത്തിന് ആഹ്വാ നം ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ പ്രതിഷേധം നടത്തുന്നവര്‍ സുന്നികളാണെന്ന് പറയപ്പെടും.
ശരീഅത്ത് നിയമത്തിനെതിരായ രീതിയില്‍ പല സ്ഥലത്തും ഇന്ന് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെ യ്യുന്നു.വഖ്ഫ് ചെയ്തവര്‍ പറഞ്ഞത് അനുസരിച്ചല്ല പല വഖ്ഫ് സ്വത്തുക്കളും കൈകാര്യം ചെയ്യപ്പെടുന്ന ത്. പുത്തന്‍ ആശയക്കാര്‍ ബോര്‍ഡില്‍ എത്തിയതോടെയാണ് പലതും ഇങ്ങനെ സംഭവിച്ചത്. സുന്നിക ള്‍ക്ക് ആധീനപ്പെട്ട പല വഖ് ഫ് സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. വഖ്ഫ് സ്വത്ത് വളരെ പവിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി തന്നോട് വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു.മുഖ്യമന്ത്രി വളരെ മാന്യമായ രീതിയി ലാണ് പ്രതികരിച്ചത്.സമസ്തയുടെ പ്രതിഷേധം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം മാത്രമായിരി ക്കും. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രം പ്രതിഷേധിക്കും. ഇത് പിന്നീട് ആലോചിച്ച് തീരുമാനി ക്കും.
സമസ്ത അടക്കുമള്ള മുഴുവന്‍ സംഘടനകളും പ്രതിഷേധത്തിനുണ്ടാകുമെന്ന മുസ്ലിംലീഗ് നിലപാടിനുള്ള കനത്ത തിരിച്ചടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകളുലുണ്ടായത്.പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്ളിയില്‍ തന്നെ പറയുമെന്ന് പറഞ്ഞ് ഒരു വിഭാഗം ലീഗ്,ഇകെ വിഭാഗം നേതാക്കക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഇ കെ സമസ്ത ഔദ്യോഗിക നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്.നാളെ പള്ളി കളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സുന്നികളുണ്ടാകില്ലെന്ന് വ്യക്തമായതോടെ ഇനി ലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.