Breaking News

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു.

ജിദ്ദ : സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർദ്ദേശിച്ചു.പുതിയ നിയമം അനുസരിച്ച് പുകയില ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ അടച്ച അറകളിൽ സൂക്ഷിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ട്. വിൽപനക്കാർ ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തണം. പുകയില ഉൽപന്നങ്ങളുടെ പരസ്യം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. സ്ഥാപനങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും പുകവലിക്കരുത്. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കണം.
കടകളിൽ എനർജി ഡ്രിങ്കുകൾ മറ്റു പാനീയങ്ങളിൽ നിന്ന് മാറ്റി പ്രദർശിപ്പിക്കണം. 16 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കരുത്. ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.