Home

പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം; കൊലയ്ക്ക് പിന്നില്‍ സഹോദരിയെന്ന് സംശയം, ജീത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദ ന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകള്‍ വിസ്മയ ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്

കൊച്ചി: പറവൂരില്‍ വീടിന് തീപിടിച്ച് വെന്തുമരിച്ച യുവതിയെ കൊലപ്പെടുത്തിയത് ഇളയ സഹോദരി ജീ ത്തുവാണെന്ന സംശയം ശക്തമാകുന്നു.മൂത്ത പെണ്‍കുട്ടി വിസ്മയ ആണ് മരിച്ചത്.സംഭവത്തിന് ശേഷം ജീത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറ മ്പില്‍ (പ്രസാദം) ശിവാനന്ദ ന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകള്‍ വിസ്മയ(25) ആണ് മരി ച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകള്‍ വിസ്മയയാണെന്ന് ശുവാനന്ദനും ഭാര്യ ജിജിയും പൊലീസിനോട് പറഞ്ഞിരുന്നു.കൊലപാതകം നടത്തി യത് ശിവാനന്ദന്റെ ഇളയമകള്‍ ജിത്തു (22) ആണെന്നാണ് സംശയിക്കുന്നത്. സംഭവസമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വിസ്മയ  യും ജീത്തുവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സംഭവത്തിന് ശേഷം ഇളയ സഹോദരിയെ കാണാന്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് നീങ്ങിയ ത്.

ജിത്തുവിന് ഒരാളുമായി പ്രേമം

ജിത്തുവിന് ഒരാളുമായി പ്രേമം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ വിസ്മയ ഈ ബന്ധ ത്തെ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ പലദിവസവും വഴക്കും ഉണ്ടായിട്ടു ണ്ട്. അടുത്തി ടെ ശിവാനന്ദനെയും കുടുംബത്തെയും വീടിനകത്ത് പൂട്ടിയിട്ടിട്ട് ജിത്തു പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇന്ന ലെ ഉച്ചയ്ക്ക് ശേഷമായിരു ന്നു സംഭവം.

മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ പോലും ആദ്യം പൊലിസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പ രിശോധനയിലാണ് കൊല്ലപ്പെട്ടത് വിസ്മയ ആണെന്ന് ബോദ്ധ്യ മായത്. ഡിഎന്‍എ പരിശോധന അടക്കം നടത്താനും തീരുമാനമായിട്ടുണ്ട്. വിസ്മയയുടെ ഫോണുമായിട്ടാണ് ജീത്തു പോയിരിക്കുന്നത്. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ജീത്തു മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേ ടിയിരുന്നതായും പൊലീസ് പറയുന്നു. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയ വ രാണ്. ഇരുചക്ര വാഹനത്തില്‍ മത്സ്യവില്‍പന നടത്തുന്നയാളാണ് ശിവാനന്ദന്‍.

യുവതികള്‍ തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടി യിലും മറ്റും രക്തത്തുള്ളികള്‍ കണ്ടത് കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഗേറ്റ് ചാടിക്കടന്നാ ണ് യുവതി പോയതെന്നാണ് നിഗമനം.വീട്ടിലെ സിസിടിവി ക്യാമറകളിലൊന്നും ജീത്തുവിന്റെ ദൃശ്യങ്ങളി ല്ല. വഴിയരികിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ജീത്തു നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരിക്കുന്നത്.

സംഭവം ശിവാനന്ദനും ജിജിയും പുറത്തുപോയപ്പോള്‍

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ശിവാനന്ദനും ജിജിയും രാവിലെ 11 മണിയോ ടെ ആലുവയ്ക്ക് പോയിരുന്നു. വൈകീട്ട് വീടിനകത്തുനിന്നും പുക ഉയരുന്നതു കണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. പൊലീ സും ഫയര്‍ഫോഴ്സും എത്തിയ പ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായി രുന്നു.

മുന്‍വശത്തെ വാതില്‍ തുറന്നു കിടന്നു. വീടിന്റെ രണ്ടു മുറികള്‍ തീപിടുത്തത്തില്‍ പൂര്‍ണമാ യി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തിക്കരി ഞ്ഞ നിലയിലായി രുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണിരുന്നു. മണ്ണെണ്ണയു ടെ ഗന്ധവും ഉണ്ടായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.