നെടുമ്പാശേരി : എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. വിമാനക്കമ്പനിയുടെ ഹബ്ബായി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമദ് പ്രഖ്യാപിച്ചു. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.
76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും. 5 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ട്. പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാന ജീവനക്കാരിൽ പകുതിയും മലയാളികൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 750 ജീവനക്കാർ ആദ്യ ഘട്ടത്തിലുണ്ടാകും.
പ്രവർത്തനം തുടങ്ങി 2 വർഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കും. തുടർന്ന് വിദേശ സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യ വിദേശ സർവീസ്. പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി.മനു, എയർ കേരള വൈസ് ചെയർമാൻ ആയൂബ് കല്ലട, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കീർത്തി റാവു, ഓപ്പറേഷൻസ് ഹെഡ് ഷാമോൻ സയിദ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.