പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത അഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് കേസ്. ആള്‍മാറാ ട്ടം, വഞ്ചന തുടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടു ത്ത ത്
ആലപ്പുഴ : വ്യാജ അഭിഭാഷകയ്‌ക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതി യില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത അ ഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് കേസ്. ആള്‍മാറാട്ടം, വഞ്ചന തു ടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവര്‍ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന്‍ ഇലക്ഷനില്‍ മത്സരിച്ചു വ ന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പേരിനു സാമ്യം ഉള്ള മറ്റൊരു അഭിഭാഷകയുടെ എ ന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ ആള്‍മാറാട്ടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൊഴിയെടുത്തുവെന്നും അന്വേഷ ണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമോയെന്ന് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. സെസിയുടെ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും. ജൂലൈ 5 ന് അസോ സി യേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷക യായി തുടരുന്നതെന്ന് വിവരം ലഭിച്ചത്. സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ലോ കോളേജിലാണ് സെസി പഠിച്ചത്. പക്ഷേ പരീക്ഷ ജയിച്ചില്ല. ഇക്കാര്യം അറി യാവുന്നവര്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചത് ബംഗളൂരുവിലാണെന്ന് പറഞ്ഞു. ഇവര്‍ നല്‍കിയ റോള്‍ ന മ്പറില്‍ ഈ പേരുകാരിയായ ആരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണ ത്തില്‍ ബോധ്യമായി. ഇതോടെ 24 മണിക്കൂറിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. ഇത് പാലിക്കാത്തതിനാല്‍ ഇ വരെ ബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കിയിരു ന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോ കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇ ക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.