പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി 87 തദ്ദേശസ്വ യംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള ത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ് മൂല മാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മര ണം 18,743 ആയി. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ. പി. ആര്‍ എ ട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും
മലപ്പുറത്ത് തന്നെ കൂടുതല്‍ രോഗികള്‍, ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവന ന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പരിശോധിച്ചത് 87,578 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാ മ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധി ച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂര്‍ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂര്‍ 776, ആ ലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസര്‍ഗോഡ് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 15, കണ്ണൂര്‍ 14, വയനാട് 11, തൃശൂര്‍ 7, കാസര്‍ഗോഡ് 6, എറണാകുളം 5, പത്തനം തിട്ട, കോട്ടയം 4 വീതം, കൊല്ലം 3, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 682, കൊല്ലം 362, പത്തനംതിട്ട 365, ആലപ്പുഴ 1284, കോട്ടയം 1228, ഇടുക്കി 519, എറണാകുളം 2289, തൃശൂര്‍ 2483, പാലക്കാട് 2079, മലപ്പുറം 2551, കോഴിക്കോട് 2402, വയനാട് 703, കണ്ണൂര്‍ 922, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,10,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
4,91,831 പേര്‍ നിരീക്ഷണത്തില്‍, 27,881 പേര്‍ ആശുപത്രികളില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,950 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2075 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
87 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയം ഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.