Breaking News

പരിശോധനയുമായി റോഡിലിറങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രി; നിരവധി നിയമലംഘകർ പിടിയിൽ

കുവൈത്ത്‌ : കുവൈത്തിൽ   ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന പരിശോധന വ്യാഴാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സബാ അല്‍ സാലെം ബ്ലോക്ക് ഒന്നിലും അദാന്‍ എരിയായലും, വെള്ളിയാഴ്ച വൈകിട്ട് അഹ്‌മദി ഗവര്‍ണറേറ്റിലെ ഫാഹഹീല്‍, മംഗഫ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു.
ഫാഹഹീല്‍-മംഗഫ് പ്രദേശത്ത് നടത്തിയ ഗതാഗത പരിശോധനയില്‍ 2,220 ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട 3 കേസുകള്‍ പിടികൂടി. അറസ്റ്റ് വാറന്‍റ‍ുള്ള 13 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ കണ്ട് കെട്ടാനുണ്ടായിരുന്ന 8 വാഹനങ്ങളും പിടിച്ചെടുത്തു.
മുബാറക് അല്‍-കബീര്‍ ഗവര്‍ണറേറ്റിന്‍റെ സെക്യൂരിറ്റി ഡയറക്ടറേറ്റ് സബാഹ് അല്‍ സേലം, അദാന്‍ ഏരിയകളിലെ സുരക്ഷാ പരിശോധനയില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റസിഡന്‍സി ഇല്ലാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തു. ഇവിടുന്ന്  7 ഗതാഗത നിയമ ലംഘനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കാനും ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്‍റെ 112 എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാന്‍ സ്വദേശികളോടും വിദേശികളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 23 പേരെ അറസ്റ്റ് ചെയ്തു.17 കേസുകളിലായി 42 കിലോഗ്രാം ലഹരിമരുന്നുകളും, 9,000 സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.∙

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.