Breaking News

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു; 3 മരണം.

അഹമ്മദാബാദ് : കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നുവീണതിനു പിന്നാലെ ഹെലികോപ്റ്ററിനു തീപിടിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.
കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകൾക്ക് രണ്ടു വര്‍ഷം മുൻപ് ചില സാങ്കേതികപിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക് ഇവ വിധേയമാക്കിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.