Home

‘പരാതി പിന്‍വലിക്കാന്‍ വിജയ് ബാബു വാഗ്ദാനം ചെയ്തത് ഒരു കോടി, പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു’; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടു ത്തല്‍

കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ദുബായില്‍ വെച്ച് തനിക്ക് സുഹൃത്ത് മുഖാ ന്തരം ഒരു കോടി വാഗ്ദാനം ചെയ്തെന്ന് അതിജീവത ഒരു മാധ്യമത്തിന് നല്‍കിയ അഭി മുഖത്തില്‍ പറഞ്ഞു. പരാതിയ്ക്ക് ശേഷം ആദ്യമായി നല്‍കിയ അഭിമുഖമാണിത്

കൊച്ചി: കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ദുബായില്‍ വെച്ച് തനിക്ക് സുഹൃത്ത് മുഖാന്തരം ഒരു കോടി വാഗ്ദാനം ചെയ്തെന്ന് അതിജീവത. പീഡനക്കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് നട നും നിര്‍ മ്മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തി. സുഹൃത്തുവഴി\യാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖ ത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

‘വിജയ് ബാബുവില്‍ നിന്ന് നേരിട്ട ഭീഷണിയെപ്പോലും തള്ളിക്കളഞ്ഞാണ് അവര്‍ ഇത്തരം ഒരു തീ രുമാനം എടുത്തത്. വിജയ് ബാബു ലൈവില്‍ പറഞ്ഞതുപോലെ താന്‍ അയാളെ ബ്ലാക്മെയ്ല്‍ ചെ യ്തിട്ടില്ല. അയാളുടെ സിനിമയില്‍ അഭിനയിച്ചതിന് ആകെ 20,000 രൂപയാണ് പ്രതിഫലമായി തന്നത്. അതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു തരത്തിലുമുള്ള പണത്തിന്റെ ഇടപാടുകള്‍ നടന്നിട്ടില്ല’-അതിജീ വത പറയുന്നു.

‘പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുവഴി ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാ നം ചെയ്തിരുന്നു. തനിക്ക് വേണമെങ്കില്‍ ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ ആ പാതയല്ല തിരഞ്ഞെടുക്കുന്നത്. നീതി കിട്ടുന്നതുവരെ പോരാടും’- നടി വ്യക്തമാക്കി.

അധികാരവും പണവും ഉപയോഗിച്ച് വിജയ് ബാബു മാന്യനായി നടക്കുന്നത് സഹിക്കാന്‍ കഴിയില്ല. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. തന്റെ അതേ അവസ്ഥ മറ്റുള്ള വര്‍ക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാന്‍ കാരണമായിരുന്നുവെന്നും നടി പറഞ്ഞു.

അതേസമയം നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിജയ് ബാബുവിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിയില്‍ വാദം തുടരുകയാണ്. ഇതിനിടെ യാണ് നടിയുടെ ഗുരുതര വെളിപ്പെടുത്തല്‍. പീഡന പരാതിയിലും, പേര് വെളിപ്പെടുത്തിയെന്ന പരാതിയിലുമാണ് വിജയ് ബാബുവിനെതിരെ കേസുകള്‍ എടുത്തിരിക്കു ന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.