ബലാത്സംഗ കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതുമുഖ നടി നല്‍കിയ പരാതിയിലാ ണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. നടിയുമായുള്ള വാട്ട്സ്ആപ്പ് ചാ റ്റും ചിത്രങ്ങളും പൊലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു.
കൊച്ചി: ബലാത്സംഗ കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതുമുഖ നടി നല്‍കിയ പരാതിയിലാണ് പൊലീസ് വിജ യ് ബാബുവിനെതിരെ കേസെടുത്തത്. നടിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും പൊലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു.
‘കേരള പൊലീസിനു വേണ്ടി ഒരു പരസ്യചിത്രം വിജയ് ബാബു ചെയ്തിരുന്നു. ഇതില്‍ ആര്‍ട്ടിസ്റ്റായി പരാ തിക്കാരി ഉണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ അവസരങ്ങള്‍ക്കായി ഇവര്‍ തന്നെ തുടര്‍ച്ചയായി ബന്ധപ്പെ ട്ടിരുന്നെന്നും സിനിമയില്‍ അവസരം നല്‍കേണ്ടത് സംവിധായകനാണെന്ന് പലതവണ പറഞ്ഞിട്ടും പരാ തിക്കാരി തന്നോടു ബന്ധം പുലര്‍ത്താനാണ് ശ്രമിച്ചതെന്നും’ വിജയ് ബാബു ആരോപിക്കുന്നു. പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പൊ ലീസ് നീക്കം നട ത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
‘പരാതിക്കാരി രാത്രി ഏറെ വൈകി തന്നെ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ത ന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള പൂര്‍ണമായ വിവരങ്ങള്‍ പരാതിക്കാരിക്ക് അറിവുള്ള താണ്. ഇതിനുശേഷമാണ് ബ്‌ളാക്ക് മെയില്‍ ചെയ്യാനായി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരി അയച്ചു നല്‍കിയ ചിത്രങ്ങ ളും സന്ദേശങ്ങളുമൊക്കെ ഹാജരാക്കാം. എന്നാല്‍ കേസില്‍ അറസ്റ്റിനു ശേ ഷമാണ് ഇത്തരം തെളിവുകള്‍ പൊലീസിനു ശേഖരിക്കാനാവുക. ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യു മെന്ന് ആശങ്കയുണ്ടെന്നും’ വിജയ് ബാബു ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചി ട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളി ല്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ട ലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാ രുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളില്‍ പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സ്ഥല ങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.