പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴു ത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം
കോഴിക്കോട് : പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ബലാ ല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്.എഴുത്തുകാരനും സാംസ്‌കാരി ക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവി ലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം.
എഴുത്തുകാരിയായ യുവതിയാണ് സിവികിനെതിരെ കൊയിലാണ്ടി പൊലീസില്‍ ലൈംഗിക പീഡ ന പരാതി നല്‍കിയത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിനെതിരെ സിവിക് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി യിലാണ് വിവാദ ഉത്തരവ്.
പരാതിക്കാരിയുടെ സംഭവ ദിവസത്തെ വേഷവിധാനങ്ങള്‍ സംബന്ധിച്ച ഫോട്ടോ സിവികിന്റെ അഭി ഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത്.സിവികിനെതിരെ മറ്റൊരു സ്ത്രീ നല്‍കിയ പരാതിയിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോ പണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാരി യെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 20 ദിവ സം മുമ്പ് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുവരെ പൊലീ സ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് അതിജീവിതയോടൊപ്പം നില്‍ക്കുന്ന ഐക്യദാര്‍ഢ്യ സമിതിയുടെ ആരോപണം. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഒരു നടപടി യുമെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.