Breaking News

പന്നിയുടേതു പോലെ മൂക്ക്, താമസം പാറക്കെട്ടുകളിൽ; സൗദിയിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി.

റിയാദ് : അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ  മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ആൻട്രോസസ് പല്ലിഡസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.മേഖലയുടെ പാരിസ്ഥിതിക സമ്പന്നതയ്ക്കും  പ്രാചീനമായ സ്വാഭാവിക പരിസ്ഥിതിയ്ക്കും ഊന്നൽ കൊടുക്കുന്നതാണ് കണ്ടെത്തൽ. മറ്റ് അപൂർവവും ഇനിയും കണ്ടെത്താത്തതുമായ ഇനങ്ങളിൽപ്പെട്ടവയുടെ സാന്നിധ്യം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.  വടക്കൻ അതിർത്തി മേഖലയിൽ പല്ലിഡ് വവ്വാലിനെ കണ്ടെത്തിയതിലൂടെ പ്രദേശത്തിന്റെ   ജൈവവൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. 
∙ പ്രത്യേകതകളേറെ
വലുപ്പം കൊണ്ട് വലുതാണ് ഇവ. തലയും ശരീര ഭാഗവും ഏതാണ് 2.75 ഇഞ്ച് ആണ്. ചിറകുകൾക്കും 15–15 ഇഞ്ചാണ് വലുപ്പം. 14നും 25 ഗ്രാമിനും ഇടയിലാണ് ഇവയുടെ ഭാരം. പന്നിയുടേതു പോലെയാണ് ഇവയുെട മൂക്ക്. വരണ്ട ആവാസ വ്യവസ്ഥിതിയിലാണ് ഇവയെ കാണപ്പെടുക. പർവതപ്രദേശങ്ങളിലോ പാറക്കെട്ടുകളിലോ ആണ് വാസം. പകൽ സമയങ്ങളിൽ പാറകളുടെ വിള്ളലുകളിലും മറ്റുമാണ് ഇവയെ കാണുക. രാത്രികളിൽ പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം.

ഒരു വവ്വാൽ അതിന്റെ ശരീര ഭാരത്തിന്റെ 40 ശതമാനം വരെ ദിവസേന പ്രാണികളെ ഭക്ഷിക്കും. കൊതുക് ഉൾപ്പെടെയുള്ള പ്രാണികളാണ് ഇവ ഭക്ഷിക്കുന്നത് എന്നതിനാൽ പ്രകൃതിയിലെ മികച്ച കീടനാശിനികളെന്നാണ് ഇവയെ പറയപ്പെടുന്നതും. ഇരയെ തേടുന്ന സമയത്ത് ഏതാണ് 1 മുതൽ 2 മീറ്റർ വരെ ഉയരത്തിലാണ് ഇവ പറക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുസ്ഥിരമായ പങ്കു വഹിക്കുന്നവയാണ് പറക്കാൻ കഴിവുള്ള ഏക സസ്തനികളായ വവ്വാലുകൾ. കാലിഫോർണിയയിലെ സ്റ്റേറ്റ് സസ്തനിയാണിവ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.