ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇ ന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയി ല്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥനങ്ങള്‍ക്ക് മാര്‍ഗ നിര്‍ ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്സവ സീസണ്‍ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം.പനി,ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയു ള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും മാ ര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധി ച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങള്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കില്‍ കോവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശത്തിലുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റ ര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങ ള്‍ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌കും ഉറപ്പാക്കണം. വാക്‌സിന്‍ കരുത ല്‍ ഡോസ് വിതരണത്തില്‍ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതല്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യണം. ക ടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പം കടക്കുന്നില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും നിര്‍ദ്ദേശ ത്തില്‍ വ്യക്തമാക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.