Entertainment

പത്മരാജന്‍ കഥയില്‍’പ്രാവ്’ ; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി

കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ രചിച്ച ചെറുകഥയെ ആസ്പദമാക്കി നവാസ് അ ലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പ്രാവ് ‘ സിനമയുടെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരനാണ് ചിത്രം നിര്‍മിക്കുന്നത്.പ്രാവിന്റെ ചിത്രീകരണം തിരുവനന്തപുരം വിതുരയില്‍ ആ രംഭിച്ചു.

ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദസഞ്ചാരത്തിലായിയിരുന്ന മമ്മൂട്ടി ഹൊബാര്‍ട്ട് നഗരത്തി ലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ‘പ്രാവ്’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. നവംബര്‍ 30 ന് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോ ഷ്യല്‍ മീഡിയ പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

‘പ്രാവിലെ’പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ.യു., ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ അഭിനയിക്കുന്നു.

പ്രാവിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സംഗീതം: ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, പ്രൊഡ ക്ഷന്‍ ഡിസൈനര്‍: അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി കെ.ആര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മഞ്ജു രാജശേഖരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര,സ്റ്റില്‍സ് : ഫസ ലുല്‍ ഹഖ്,ഡിസൈന്‍സ് :പനാഷേ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.