പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച അപൂര്‍വ പ്രണയ കഥയാല്‍ ശ്രദ്ധേയരായ നെന്മാറയിലെ റഹ്മാ നും സജിതയും ഇന്ന് വിവാഹി തരാകും
നെന്മാറ: പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച അപൂര്‍വ പ്രണയ കഥയാല്‍ ശ്രദ്ധേയരായ നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാ കും. നെ ന്മാറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രാവിലെ 10 മണിക്കാണ് വിവാഹം. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കു ന്നത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാ ണ് വിവാഹം.
2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യു ന്ന റഹ്മാന്‍ സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഒളിജീവിതം അവസാനിപ്പിച്ച് ഇവര്‍ ഒറ്റമുറി യില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള വാടക വീട്ടിലേക്ക് മാറുകയായിരുന്നു.
പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാ ണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോ ടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവ രം പുറത്തുവന്നത്. നിരവധി പേര്‍ ഇവരെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പൊലീസ് നിലപാട്.
പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊ ഴിനല്‍കിയതോടെ പോലീസ് നടപടികള്‍ അവ സാനിപ്പിച്ചു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല.വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നല്‍കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.