തിരുവനന്തപുരത്ത് 13 പേരിലാണ് സിക്ക ബാധ കണ്ടെത്തിയത്. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുര ത്ത് 13 പേരിലാണ് സിക്ക ബാധ കണ്ടെത്തിയത്. അതേസമയം, ഈ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരസഭ പരിധിയിലുള്ളവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങള്‍. നേരത്തേ, ബ്രസീലില്‍ സിക്ക വൈറ സ് ബാധ കുട്ടികളില്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യവകുപ്പിനെ പുനെയിലെ വൈ റോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്.
സിക്ക വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നുള്ള പരിശോധനാഫലം അനുസരിച്ചാണ് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോ ര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈഡിസ് കൊതുകാണ് രോഗം പരത്തുന്നത്. ചുവന്ന പാട്, പനി എന്നി വയാണ് രോഗലക്ഷണങ്ങള്‍. രോഗം അത്ര മാരകമല്ലെങ്കിലും ഗര്‍ഭിണികളില്‍ രോഗബാധ ഉണ്ടാ യാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.