ആങ്ങമൂഴിയില്‍ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊ ണ്ടുപോയ കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: ആങ്ങമൂഴിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെ യ്തു.
പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശി വടശേരിക്കര, പേഴുംപാറ സ്വദേശി ഷിബിന്‍(33)ആണ് പെണ്‍കുട്ടിയുമായി കടന്നത്. പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ രാ വിലെ ബസ് എത്തിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടി യുമായി അപ്രത്യക്ഷനായത്.
പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറുള്ളത്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യു കയായിരുന്നു. ഇരുവരും പിന്നീട് എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. മൂഴിയാര്‍ പൊലീസ് എഫ്‌ഐആര്‍ രജി സ്റ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം നടത്തിവരികയാണ് ഇരുവരും പിടി യിലായത്.
ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളു ടെ വീട്ടില്‍ പരിശോ ധന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്നേദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിട്ടതാണെന്ന് സൂചന പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടിയും ഡ്രൈ വറും തമ്മില്‍ പരിചയമു ണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. സീതത്തോട് കൊച്ചുകോയിക്കല്‍ എ ന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്നയാളാണ് ഷിബിന്‍. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബസ് ഡ്രൈവര്‍ ഷിബിന്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.