ചിറ്റാര്‍ മാമ്പാറയില്‍ എംഎസ് മധു (65) ആണ് മരിച്ചത്.ടിപ്പര്‍ ലോറിയുടെ മുന്‍വശം പൂ ര്‍ണമായും തകര്‍ന്നു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേര്‍ക്ക് സാരമാ യ പരുക്കുണ്ട്
പത്തനംതിട്ട: ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ചി റ്റാര്‍ മാമ്പാറയില്‍ എം എസ് മധു (65) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയുടെ മുന്‍വശം പൂര്‍ ണമായും തകര്‍ന്നു. ബസ് യാത്രക്കാ രായ 12 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേര്‍ക്ക് സാരമായ പരുക്കുണ്ട്.
ഇന്ന് രാവിലെ 7.15ന് കോന്നി- തണ്ണി ത്തോട് റൂട്ടില്‍ കൊന്നപ്പാറ വി എന്‍ എസ് കോളജിന് സമീപമായിരു ന്നു അപകടം. തണ്ണിത്തോട്ടില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബ്ലൂഹില്‍സ് ബസും ചി റ്റാറിലേക്ക് പോയ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങി പ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ സിപിഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു മധു. നിലവില്‍ ചെറുകിട കരാര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തു ന്നയാളാണ്. അതിനുള്ള സാധനം വാങ്ങി വരുമ്പോഴാണ് അപകടം. സി പി എം പെരുനാട് ഏരിയാ സെ ക്രട്ടറി എം എസ് രാജേന്ദ്രന്‍, എസ് എഫ് ഐ രക്തസാക്ഷി എം എസ് പ്രസാദ് എന്നിവരുടെ മൂത്ത സ ഹോദരനാണ് മധു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.