ഭാഗ്യ പരീക്ഷണത്തിന് മറ്റുള്ളവരുടെ പങ്കാളിത്തം തേടാത്ത സ്വഭാവമായിരുന്ന ബംഗ്ലാദേശി പ്രവാസിക്ക് ഇക്കുറി ബംബര്‍ സമ്മാനം അടിച്ചു.
അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിമാസ ബംബര്‍ സമ്മാനം ഇരുപത് മില്യണ്‍ ദിര്‍ഹം ( ഏകദേശം നാല്‍പതു കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത് ബംഗ്ലാദേശി സ്വദേശിക്ക്.
ഷാര്‍ജയില്‍ കാര്‍ ഷോറൂമിലെ സെയില്‍സ്മാനായ ആരിഫിനാണ് ബംബര്‍ സമ്മാനം അടിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ആരിഫ് ബിഗ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തി വരികയായിരുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റ് എടുക്കുന്നത്. അഞ്ഞൂറ് ദിര്‍ഹം വിലയുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ ഒരോ പ്രാവശ്യവും അടുത്ത വട്ടം തനിക്ക് ഒന്നാം സമ്മാനം ലഭിക്കുമെന്ന് ആരിഫ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വലിയ തുക ലോട്ടറിക്കായി മുടക്കുമ്പോഴും മറ്റാരുടേയും പങ്കാളിത്തത്തിന് ശ്രമിച്ചതുമില്ല.
ഒടുവില്‍ ഇക്കുറി ഒന്നാം സമ്മാനം ലഭിച്ചത് അവതാരകന്‍ നേരിട്ട് ഫോണില്‍ വിളിച്ച് പറയുമ്പോള്‍ വലിയ ആഹ്‌ളാദമൊന്നും ആരിഫിനുണ്ടായിരുന്നില്ല. താന്‍ ഇത് പ്രതീക്ഷിച്ചിരുന്നു എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്.
ഈ തുക എത്രത്തോളം വരുമെന്ന് അറിയാമോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ബംഗ്ലാദേശ് കറന്‍സിയില്‍ എത്രത്തോളം വരുമെന്ന് നോക്കാന്‍ ആരിഫ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
എത്ര തുകയായാലും താന്‍ ഇത് ആവശ്യക്കാരുും അര്‍ഹതയുള്ളവരുമായവരുമായി പങ്കുവെയ്ക്കുമെന്നും താനും തന്റെ സഹോദരനും കുടുംബത്തിനും സുഖമായി ജീവിക്കാനുള്ള പണം എടുത്ത ശേഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ബാക്കി തുക ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.