Breaking News

പതിനായിരത്തോളം പാഠപുസ്തകങ്ങൾ; ക്വിഖ് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കം

ദോഹ : ഖത്തറിലെ പ്രവാസി മലയാളി വനിതാ കൂട്ടായ്മയായ കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിഖ്) എട്ടാമത് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി (ഐസിബിഎഫ്)സഹകരിച്ചാണ് മേള.ഈ മാസം 18 മുതൽ 22 വരെ ഐസിബിഎഫിന്റെ തുമാമയിലെ ഓഫിസിലാണ് മേള നടക്കുന്നത്. ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ഉദ്ഘാടനത്തിലെ മുഖ്യാതിഥി. ഇത്തവണ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർഥിക്ക് പഠനത്തിനാവശ്യമായ ബുക്കുകളും സ്കൂൾ ഫീസും നൽകാനാണ് തീരുമാനമെന്ന് ക്വിഖ് ഭാരവാഹികൾ പറഞ്ഞു. 
ഗ്രേഡ് 4 മുതൽ 12 വരെയുള്ള സിബിഎസ്ഇ സിലബസ് പുസ്തകങ്ങളാണ് മേളയിലുണ്ടാകുക. പാഠപുസ്തകങ്ങൾ, ഗൈഡുകൾ, റഫറൻസ് ബുക്കുകൾ, സ്റ്റോറി ബുക്കുകൾ തുടങ്ങി പതിനായിരത്തിലധികം പുസ്തകങ്ങളാണ് മേളയിലുണ്ടാകുക. വിദ്യാർഥികൾക്ക് സൗകര്യപ്രദമായി പുസ്തകം തിരഞ്ഞെടുക്കാൻ സ്കൂളുകളും ഗ്രേഡും തരംതിരിച്ചാണ് ക്രമീകരണം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിദ്യാർഥികൾക്കും തങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി തന്നെ ഇവിടെ നിന്ന് കൊണ്ടുപോകാം. പഴയ പാഠ പുസ്തകങ്ങൾ മേളയിലേക്ക് സംഭാവനയായും നൽകാം. 18, 19 തീയതികളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയും 20 മുതൽ 22 വരെ വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയുമാണ് മേളയിലേക്ക് പ്രവേശനം. 
രണ്ടും മൂന്നും മക്കളുള്ള പ്രവാസി കുടുംബങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പഠനചെലവ് കുറയ്ക്കുന്നതിനുള്ള പിന്തുണയെന്നോണമാണ് സൗജന്യ പുസ്തകമേളയ്ക്ക് ക്വിഖ് തുടക്കമിട്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  രണ്ടായിരത്തോളം  പ്രവാസി കുടുംബങ്ങൾക്കാണ് പ്രതിവർഷം ക്വിഖ് പുസ്തകമേള സഹായകമാകുന്നത്. 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.