സമ്പന്ന കുടുംബത്തിലാണ് ശ്രീ.സികെ മേനോൻ ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പിതാവിൻ്റെ അപ്രതീക്ഷിതമായ മരണം മൂലം നിരവധി സങ്കീർണതകളും ഉത്തരവാദിത്വബോധവും നിറഞ്ഞതായിരുന്നു കൗമാരകാലം. അച്ഛൻ ബാക്കിവെച്ചുപോയ ബസ് സർവീസുകളും അതിൽ പണിയെടുത്തിരുന്ന നൂറോളം വരുന്ന തൊഴിലാളികളും ആ തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന സങ്കീർണതകളും ബുദ്ധിമുട്ടുകളും കൊണ്ട് എൻജിനീയറിങ് പഠനം ഉപേക്ഷിക്കേണ്ടി വന്ന മേനോന്
കേരളവർമയിൽ നിന്നും പിന്നീട് ബിരുദവും ജബൽപൂർ യൂണിവേഴ്സിറ്റിയിൽനിന്നും നിയമ ബിരുദവും പൂർത്തിയാക്കി കൊണ്ട് ബിസിനസ്സിനോടൊപ്പം പഠനത്തിലും മികവുതെളിയിച്ച് തൻ്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചു. സങ്കീർണമായ ബസ് വ്യവസായം തൊഴിലാളികൾക്ക് വീതിച്ചുനൽകി ഖത്തറിലെത്തിയ മേനോൻസാർ മറ്റൊരു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു എന്ന് രണ്ട് പതിറ്റാണ്ടുകാലം അദ്ദേഹത്തിൻ്റെ സന്തത സഹചാരി കൂടിയായിരുന്ന മൻസൂർ പള്ളൂർ തൻ്റെ ഉദ്‌ഘാടനപ്രസംഗത്തിൽ സദസ്സുമായി പങ്കുവെച്ചു.
ഗൾഫ് നാടുകളിൽ ഏതൊരു മലയാളിയെയും പോലെ കഠിനാധ്വാനത്തിലൂടെ തന്റേതായ ഒരു ഇടം കണ്ടത്തുകയും അതിനെ അങ്ങേയറ്റം പരിപാവനമായും മാതൃകാപരമായും സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു സികെ മേനോൻ എന്ന് പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല തൻ്റെ അനുസ്മരണ സന്ദേശത്തിലൂടെ അറിയിച്ചു. പത്തുപേർക്ക് മാത്രം നിസ്കരിക്കാൻ സൗകര്യമുണ്ടായിരുന്ന കണ്ണൂർ ജില്ലയിലെ മൊകേരിയിലെ ഒരു പള്ളിയുടെ പുനർനിർമാണത്തിന് അവിടുത്തുകാർ സമീപിച്ചപ്പോൾ കേരളത്തിലെ മുസ്‌ലിം പണ്ഡിത സമൂഹത്തിന്റെ പൂർണ്ണ സമ്മതത്തോടെ ലക്ഷങ്ങൾ ചിലവഴിച്ച് ഒരു പുതിയ പള്ളിതന്നെ നിർമിച്ചുകൊടുത്ത മതേതരത്വത്തിൻ്റെ കാവലാളായി പ്രവർത്തിച്ച മാതൃക പുരുഷനായിരുന്നു സി കെ മേനോൻ എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
തൻ്റെ വിദ്യാർത്ഥികാലഘട്ടത്തിൽ രൂപപ്പെട്ട കോൺഗ്രസ് രാഷ്ട്രീയം കെടാതെ സൂക്ഷിച്ച അദ്ദേഹം പിന്നീട് പ്രവാസലോകത്ത് അസംഘടിതമായി കിടന്നിരുന്ന കോൺഗ്രസ് പ്രവർത്തകരെയും സംഘടനകളെയും ഒരുമിപ്പിച്ച് ഒഐസിസി എന്ന പേരിൽ ഒരുകുടക്കീഴിൽ കൊണ്ടുവന്നപ്പോൾ അതിൻ്റെ നേതൃസ്ഥാനം അദ്ദേഹത്തോട് ഏറ്റെടുക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവർ ആവശ്യപ്പെട്ടപ്പോൾ ഒരുമടിയുംകൂടാതെ അതേറ്റെടുക്കുകയും മരണംവരെ കർമ്മനിരതനായിക്കൊണ്ട് തന്റെ ഇടപെടലുകളിലൂടെ ശക്തമായി ആ സംഘടനയെ ചലിപ്പിച്ച ഒരു വലിയ നേതാവുകൂടിയായിരുന്നു അദ്ദേഹം എന്ന് മുൻ കെപിസിസി പ്രസിഡണ്ടും, മുൻ പ്രവാസികാര്യമന്ത്രിയുമായ ശ്രീ എം എം ഹസ്സൻ അഭിപ്രായപ്പെട്ടു.
ചിലവേർപാടുകൾ അങ്ങിനെയാണ്. നികത്താൻ കഴിയാത്തത് എന്ന് ആലങ്കാരികമായി പറയുന്നതിനപ്പുറം യാഥാർഥ്യം ഇതുപോലെ നമുക്ക് മുന്നിൽ മുഖാമുഖം നോക്കി നിൽകുമ്പോൾ നഷ്ട്ടപ്പെട്ടവരുടെ യഥാർത്ഥ വില നമുക്ക് അനുഭവവേദ്യമാകും. ജാതിമത കക്ഷിരാഷ്ട്രീയഭേദമേന്യേ അർഹരിൽ അർഹരായവരെ കണ്ടെത്തി മാതൃകാപരമായി സഹായിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ പി അനിൽകുമാർ തൻ്റെ സന്ദേശത്തിൽ അറിയിച്ചു.
കൂടാതെ വി ഡി സതീശൻ എം എൽ എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, അഡ്വ. പിഎം നിയാസ്, അഡ്വ. സജീവ് ജോസഫ്, കെപിസിസി സെക്രട്ടറിമാരായ മാന്നാർ അബ്ദുൽ ലത്തീഫ്, പി ടി അജയ് മോഹൻ എന്നിവർ അറിയിച്ചു.
ജീവിതത്തിൽ എന്തായി തീരണമെന്നോ എങ്ങിനെ ജീവിക്കണമെന്നോ അച്ഛൻ പ്രത്യേകിച്ച് ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. എന്നാൽ നമുക്ക് സർവേശ്വരൻ ധനം നൽകുന്നത് അത് ധൂർത്തടിച്ചു ചിലവഴിക്കാനല്ലെന്നും നമ്മൾ ധനത്തിൻ്റെ സൂക്ഷിപ്പുകാർ മാത്രമാണെന്നും അച്ഛൻ പറയാറുണ്ടെയിരുന്നെന്നും ആ സമ്പത്ത് സഹായം ആവശ്യമുള്ള അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചതെന്നും പദ്മശ്രീ സി കെ മേനോന്റെ മകനും എ ബി എൻ കോർപറേഷൻ ചെയർമാൻ കൂടിയായ ജെ കെ മേനോൻ തൻ്റെ പിതാവിനെ അനുസ്മരിച്ചു.
കൂടാതെ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് , മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, തൃശൂർ കൂട്ടായ്മക്കുവേണ്ടി താജു അയ്യരിൽ, ഐ ഒ സി സൗദി നാഷണൽ സെക്രട്ടറി ഫൈസൽ ഷെരീഫ് നവയുഗം പ്രസിഡണ്ട് ബെൻസി മോഹനൻ, എം എസ് എസ് പ്രസിഡണ്ട് ശിഹാബ് കൊയിലാണ്ടി,അഷ്‌റഫ് ആലുവ, ഒഐസിസി നേതാക്കളായ പി എം ഫസൽ, റഷീദ് വാലത്ത്, നാസ്സർ കാവിൽ, ജെ സി മേനോൻ, നസറുദ്ധീൻ, ശിവദാസൻ മാസ്റ്റർ എന്നിവർ അനുസ്മരിച്ചു. ജയരാജ് കൊയിലാണ്ടി സ്വാഗതം പറഞ്ഞ യോഗത്തിന് നൗഫൽ ശരീഫ് നന്ദി രേഖപ്പെടുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.