Breaking News

‘പണമില്ലാ ചികിൽസ’ മറന്നേക്കൂ; സന്ദർശക വീസ ഇൻഷുറൻസ് എല്ലാ രോഗങ്ങൾക്കുമില്ല

ദുബായ് : സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളിൽ പോകുന്നവർ പണം നൽകണം. ഇൻഷുറൻസ് ഉണ്ടെന്നതിന്റെ പേരിൽ ‘പണമില്ലാ ചികിൽസ’ ലഭിക്കില്ലെന്നും അസോസിയേഷൻ അറിയിച്ചു.
ഹ്രസ്വകാല വീസക്കാർക്ക് 50 ദിർഹം മുതൽ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, ഇത് അത്യാഹിതങ്ങൾക്ക് മാത്രമാണ് പരിഗണിക്കുക. യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ മാത്രമാണ് വിവിധ തരത്തിലുള്ള ഇൻഷൂറൻസ് പാക്കേജുകളുടെ പരിധിയിൽ വരിക. സന്ദർശകർക്ക് സൗജന്യ ചികിൽസയ്ക്ക് ഉയർന്ന പാക്കേജുകൾ എടുക്കേണ്ടി വരും. ഒരു മാസത്തെ യാത്രയ്ക്ക് 600 ദിർഹം മുതലുള്ള ഉയർന്ന ഇൻഷുറൻസ് എടുക്കാൻ ആരും താൽപര്യപ്പെടാറില്ല. എന്നാൽ, പനി പോലുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെന്ന ധാരണയിൽ ക്ലിനിക്കുകളിൽ പോവുകയും പണം നൽകേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉണ്ടാവുന്നതും സാധാരണമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ രോഗങ്ങൾക്കും ഇത്തരം ഇൻഷുറൻസ് ബാധകമല്ലെന്ന് അറിയിപ്പ് നൽകിയത്. പ്രായമായ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. വിട്ടുമാറാത്ത രോഗങ്ങളുമായി ഹ്രസ്വ വീസയിൽ വരുന്നവർക്കു അടിയന്തര ഘട്ടങ്ങളിലെ ചികിത്സ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിൽ ആർക്കുംപ്രത്യേക പരിഗണനയില്ല.
നിശ്ചിത വീസ കാലം കഴിഞ്ഞാൽ രാജ്യം വിടുന്നവരായതുകൊണ്ടാണ് ഹ്രസ്വ വീസക്കാർക്ക് ഇൻഷൂറൻസിന് പരിധി നിശ്ചയിക്കുന്നത്. രക്തസമ്മർദം, പ്രമേഹം ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. ഓരോ സന്ദർശനത്തിനും 40 ഡോളറെങ്കിലും ചികിൽസാ ഫീസായി നൽകേണ്ടി വരും. മരുന്നിന്റെ ചെലവ് വേറെയും നൽകണം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.