ടയര്‍ വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം മലിനീ കരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എംഎം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
കൊച്ചി :കൈക്കൂലി കേസില്‍ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസറുടെ വീട്ടി ല്‍ നടത്തിയ റെയ്ഡില്‍ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു.ടയര്‍ വ്യവസായിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എംഎം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരു ന്ന പണം പിടിച്ചെടുത്തത്.
അടുക്കളയിലും മറ്റു പലസ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം.ബാസ്‌ക്കറ്റിനുള്ളില്‍ കവറു കളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.ഒരോ കവറിലും അന്‍പതി നായിരത്തോളം രൂപയാണ് ഉണ്ടായി രുന്നതെന്ന് വിജിലന്‍സ് ഓഫീസര്‍ വ്യക്തമാക്കി.ഇയാള്‍ക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേ പം ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
സ്വത്തുക്കള്‍ സംബന്ധിച്ച നിരവധി രേഖകളും ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. ഇയാള്‍ക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെ ന്ന് വിജിലന്‍സ് കണ്ടെത്തി. 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് പ്രതിയുടെ ആലുവയിലെ ഫ്ളാറ്റ്.തിരുവനന്തപുരത്ത് 2000 സ്‌ക്വയര്‍ ഫീറ്റ് വീട് ഹാരിസിന് സ്വന്തമായുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
നോട്ടെണ്ണല്‍ യന്ത്രവുമായാണ് വിജിലന്‍സ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയിഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഇതിന് മുന്‍പും കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥനാണ് ഹാരിസ്.ഇന്നലെ ഉച്ചയോടെ ടയര്‍ വ്യവസായിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം എം ഹാരിസിനെ പിടികൂടിയത്.റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന് ശേഷം പ്രതിയുടെ ആലുവയിലെ ഫ്ളാറ്റില്‍ എത്തിച്ചാണ് റെയ്ഡ് നടത്തുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.