ഇന്ന് ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരി ഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമത ലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
കവരത്തി : ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരിക്കെ അഡ്മിനിസ്ട്രേ റ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്ന് ഉച്ചയോടെ കവരത്തി യിലെത്തുന്ന അ ദ്ദേഹം ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ലക്ഷദ്വീപ് അ ഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ ശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും.
അതേസമയം ദ്വീപിലെങ്ങും വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധ ങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാ നും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പട്ടേല്‍ തുടരുന്ന ഓരോ ദിവസവും വിത്യസ്ത പ്രതിഷേധങ്ങള്‍ക്കാകും ദ്വീപ് സാക്ഷ്യം വഹിക്കുക.
ഭരണപരിഷ്‌കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കവരത്തിയി ലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനു മതി തേടിയെങ്കിലും ലഭിച്ചിട്ടില്ല.ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുക ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.