Kerala

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചക്കുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.  അതിനായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.
സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യർത്ഥന പ്രകാരം വിളിച്ച ചർച്ചയിൽ ഇരുപത് സംഘടനകളാണ് പങ്കെടുത്തത്.
വാളയാർ, പന്തളം  സംഭവങ്ങളിൽ പീഡനം അനുഭവിച്ച  കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ആരായിരുന്നാലും അവർ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബത്തിനായി കഴിയുന്നത്ര സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതർക്ക് കൃഷിഭൂമി നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതി-പട്ടികവർഗ മാനേജ്‌മെന്റിൽ കൂടുതൽ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം   പരിഗണിക്കുമെന്നും ഇതിനായി പ്രത്യേകമായ നയത്തിനു രൂപം നൽകുന്നത് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി-പട്ടികവർഗ്ഗ മാനേജ്‌മെന്റുകൾക്ക് നാക് അക്രഡിറ്റേഷൻ ഒഴിവാക്കി ന്യൂജനറേഷൻ കോഴ്‌സുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ സഭ  സ്വാഗതം ചെയ്തു.
ഭൂമി, പാർപ്പിടം, സംവരണം വിദ്യാഭ്യാസം ,താത്കാലിക നിയമനങ്ങളിലെ സംവരണ നിഷേധം, അതിക്രമങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകി. ചർച്ചയിൽ കെ. സോമപ്രസാദ് എംപി യും പങ്കെടുത്തു. ഓരോ സംഘടനയും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ വിശദമായി  പരിശോധിക്കുമെന്നും വേഗത്തിൽത്തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.