മന്ത്രിയുടെ ഓഫീ സിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാള്‍ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : പട്ടിക ജാതി ഫണ്ട് തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി. മന്ത്രിയുടെ ഓഫീ സിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെ ടുത്തി യത്. മൂന്നോ നാലോ തവണ ഇയാള്‍ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ഓഫീസ് അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്രവ ര്‍ത്തിക്കണമെന്നും, തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
എസ്സി എസ്ടി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാ ക്കു കയും അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. ഇടനി ലക്കാരെ ഒഴിവാക്കിയതിലുള്ള അമര്‍ഷമാകാം ഭീഷണിക്ക് കാരണമെന്നാണ് മന്ത്രിയുടെ ഒാഫീസ് സംശയിക്കുന്നത്. മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്ത മല്ല. ഇടനിലക്കാരനായി നിന്ന് ഇ യാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപന ത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്ര വ ര്‍ത്തിക്കണമെന്നും, തെറ്റായ രീതിയില്‍ പ്രവര്‍ ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകള്‍ തട്ടിയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെ ന്നും മന്ത്രി വ്യക്തമാക്കി.
പട്ടികജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേ ന്ദ്രന്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെ യാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. അ തേസമയം, എസ് സി-എസ് ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം
ഇന്ന് ഡല്‍ഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ്‌ടോപ്പ്, ഐ ഫോണ്‍ എന്നിവ കണ്ടെത്താനും തെ ളിവെടുപ്പ് നടത്താനുമാണ് നീക്കം. ലാപ്‌ടോപ്പില്‍ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക വിവര ങ്ങളുണ്ടെന്നാണ് നിഗമനം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.